കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു

കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു


മട്ടന്നൂർ :കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് സൗദി എയര്‍ലൈന്‍സ് റഗുലര്‍ സര്‍വീസ് ആരംഭിക്കാനുള്ള സാധ്യത തെളിയുന്നു. ഹജ് സര്‍വീസിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സൗദി എയര്‍ലൈന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കണ്ണൂരിലെത്തും. ഹജ് സര്‍വീസുകളുടെ തുടര്‍ച്ചയായി കണ്ണൂരില്‍നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഹജ് സ്‌പെഷല്‍ സര്‍വീസുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിനാണ് എയര്‍ലൈന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ വരുന്നത്