കാങ്കോല്‍ സ്വദേശി മൈസൂരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

കാങ്കോല്‍ സ്വദേശി മൈസൂരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു


പയ്യന്നൂര്‍: ബംഗളൂരുവില്‍ ഐടി ഇലക്‌ട്രോണിക് ജീവനക്കാരനായ കാങ്കോല്‍ കുണ്ടയംകൊവ്വലിലെ യുവാവ് മൈസൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു.
കുണ്ടയംകൊവ്വല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെൻസറിക്ക് സമീപത്തെ വിമുക്തഭടന്‍ ശ്രേയസ് നിവാസിലെ കെ.വി. നാരായണൻ (കേരള ആഗ്രോ ഇൻഡസ്ട്രീസ് കോര്‍പറേഷൻ)-ശൈലജ ദന്പതികളുടെ മകന്‍ തേജസ് (23) ആണ് മരിച്ചത്. 

ഇന്നലെ പുലര്‍ച്ചെയാണ് അപകടവിവരം നാട്ടിലറിഞ്ഞത്. മൈസൂരുവില്‍നിന്നും നാട്ടിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയില്‍ മാണ്ട്യയിലെത്തിയപ്പോഴാണ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സഹോദരന്‍: ശ്രേയസ് (ഓസ്ട്രേലിയ