മാനന്തവാടി കൊട്ടിയൂർ പേരാവൂർ മാലൂർ മട്ടന്നൂരിലേക്കുള്ള നാല് വരി പാതയുടെ സംയുക്ത പരിശോധന ആരംഭിച്ചു.

മാനന്തവാടി കൊട്ടിയൂർ പേരാവൂർ മാലൂർ മട്ടന്നൂരിലേക്കുള്ള നാല് വരി പാതയുടെ സംയുക്ത പരിശോധന ആരംഭിച്ചു.ഇരിട്ടി : മാലൂർ പഞ്ചായത്തിലെ തൃക്കാരിപ്പൊയിൽ ബൈപാസിലാണ് ഇന്ന് പരിശോധന നടത്തിയത്.

സ്ഥലമെടുപ്പ് പൂർത്തിയാകണമെങ്കിൽ സംയുക്ത പരിശോധന കഴിഞ്ഞ് നടപടിക്രമങ്ങൾ പൂർത്തിയാകണം.
  63 കി മീറ്റർ നീളത്തിൽ 24 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം പൂർത്തിയാവുക. ഇതിൽ ബോയ്സ് ടൗൺ മുതൽ കൊട്ടിയൂർ അമ്പായത്തോട് വരെ 2 വരി പാതയും അമ്പായതോട് മുതൽ മട്ടന്നൂർ വരെ 4 വരി പാതയുമായിരിക്കും.

റവന്യു ഡിപ്പാർട്ട്മെൻറിലെയും കേരള റോഡ് ഫണ്ട് ബോഡിൻ്റെയും സംയുക്താഭിമുഖ്യത്തിലുള്ള പരിശോധനയിൽ സർവ്വേയർ തേജസ്, ഷിജോ, സന്ധ്യ, വിനോദ് കുമാർ, സന്തോഷ്, പ്രസൂൺ,ജോസഫ്, വാർഡ് മെമ്പർ എൻ. സഹദേവൻ, റിട്ട. എസ്. ഐ. യു ബാലകൃഷ്ണൻ, റസിഡൻസ് അസോസിയേഷൻ കൺവീനർ ജിൻസ്. എം, ജോസ് പള്ളിക്കാമഠം തുടങ്ങിയർ സംബന്ധിച്ചു.