ക്ഷേത്രോത്സവത്തിനിടെ സംഘർഷം, ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു


ക്ഷേത്രോത്സവത്തിനിടെ സംഘർഷം, ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു


ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ ക്ഷേത്രോത്സവത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചത്.

ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നന്ദു ശിവാനന്ദ്. കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജഗത് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡൻ്റ് ജഗത് സൂര്യനാണ് കേസിലെ ഒന്നാം പ്രതി.