വര്‍ക്കലയില്‍ വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തി നേപ്പാള്‍ സ്വദേശിനി


വര്‍ക്കലയില്‍ വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തി നേപ്പാള്‍ സ്വദേശിനി



തിരുവനന്തപുരം; വീട്ടുക്കാരെ മയക്കികിടത്തി മോഷണം. വര്‍ക്കലയിലാണ് സംഭവം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടുടമയും മരുമകളും ഹോംനേഴ്‌സും ആശുപത്രിയില്‍.
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഇതിനി പിന്നില്‍ അഞ്ചാംഗ സംഘമാണെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ മൂന്ന് പേരും ബോധരഹിതരാണ്.
സ്ഥലത്ത് നാട്ടുക്കാര്‍ നടത്തിയ പരിശോധനയില്‍ ഒരാളെ പിടികൂടി. പിടികൂടിയത് രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെയായിരുന്നു. ഇന്ന് രാവിലെ സമീപത്ത് ഒളിച്ചിരുന്ന ഒരാളെ കൂടി പിടികൂടി. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.