ശബരിമലയിൽ മകരജ്യോതി ദർശനം ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍

ശബരിമലയിൽ മകരജ്യോതി ദർശനം ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍
ശബരിമല: ശബരിമലയിൽ മ​ക​ര​ജ്യോ​തി ദ​ർ​ശ​നം ഇ​ന്ന്. തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി ശ​ബ​രി​മ​ല​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന ന​ട​ക്കു​മ്പോ​ള്‍ അ​ങ്ങ​ക​ലെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മി​ന്നി​മ​റ​യു​ന്ന ജ്യോ​തി​യു​ടെ പു​ണ്യ​ത്തി​നു​വേ​ണ്ടി ദി​വ​സ​ങ്ങ​ളാ​യി അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കാ​ത്തി​രി​പ്പാ​ണ്. സ​ന്നി​ധാ​ന​വും പ​രി​സ​ര​വും പ​മ്പ​യും തീ​ര്‍​ഥാ​ട​ക​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞു.

മ​ക​ര​വി​ള​ക്ക് ദി​ന​മാ​യ ഇ​ന്നു പു​ല​ര്‍​ച്ചെ 2.15ന് ​ന​ട തുറക്കും.​ മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യി​ട്ടു​ള്ള തീ​ര്‍​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്‌ക്കും മ​റ്റു​മാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ശ​ബ​രി​മ​ല​യി​ല്‍ പ്ര​ധാ​ന​മാ​യും പ​ത്ത് വ്യൂ ​പോ​യി​ന്‍റു​ക​ളി​ലാ​യി ഭ​ക്ത​രെ ക്ര​മീ​ക​രി​ക്കും.

പ​മ്പ, നി​ല​യ്‌ക്ക​ല്‍, അ​ട്ട​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നു സൗ​ക​ര്യം ചെ​യ്തി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ മ​ക​ര​ജ്യോ​തി ദ​ര്‍​ശ​നം സാ​ധ്യ​മാ​യ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്.