ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി നി​യ​മ​സ​ഭ​യെ അവഹേളിക്കുന്നത്; വി.​ഡി. സ​തീ​ശ​ൻl

ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി നി​യ​മ​സ​ഭ​യെ അവഹേളിക്കുന്നത്; വി.​ഡി. സ​തീ​ശ​ൻ




തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​യ​മ​സ​ഭ​യിൽ നടത്തിയത് അ​വ​ഹേ​ള​ന​മാ​ണെ​ന്ന് വിമർശിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം കടുത്ത പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്രതികരിച്ചു.

ഗ​വ​ർ​ണ​ർ നയപ്രഖ്യാപനപ്രസംഗത്തിന്‍റെ അ​വ​സാ​ന ഖ​ണ്ഡി​ക മാ​ത്രം വാ​യി​ച്ച് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി​യ​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്രതിപക്ഷ നേതാവ്. സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ർ പോ​രി​ന്‍റെ പ​രി​താ​പ​ക​ര​മാ​യ അ​ന്ത്യ​മാ​ണ് നമ്മൾ കണ്ടത്. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഒന്നും ഇല്ലായിരുന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ​പേടിയാണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​രു​ട്ടി​ലാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.