കേളകം മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രം കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും 13മുതല്‍ 19 വരെ






കേളകം : മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും 13മുതല്‍ 19 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 13-ന് രാവിലെ ഉത്സവത്തിന് ആരംഭ കുറിച്ചുകൊണ്ട് കൊടിയേറ്റ് നടക്കും. വൈകുന്നേരം അഞ്ചിന് കലവറനിറയ്ക്കല്‍ ഘോഷയാത്ര, ഏഴ് മണി മുതൽ കലാസന്ധ്യ.14-ന് വൈകുന്നേരം ഏഴര മണിക്ക് വനിതാ സമ്മേളനം, രാത്രി 9 ന് വിവിധ കലാപരിപാടികൾ,15 ന് വൈകിട്ട് എട്ട് മണിന് ആയിരങ്ങൾ അണിനിരക്കുന്ന താലപ്പൊലി കുംഭകുട ഘോഷയാത്ര, 16-ന് വൈകുന്നേരം 7.30 ന് കല്യാണി സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.
17-ന് വൈകുന്നേരം ഏഴ് മണിക്ക് സാംസ്കാരിക സമ്മേളനം എസ്എന്‍ഡിപി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ. വി. അജി ഉദ്ഘാടനംചെയ്യും. ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. രാത്രി ഒമ്പതിന് ആർഷഭാരതം ഡ്രാമാ സ്കോപ്പ് നാടകം. 18 ന് പള്ളിവേട്ടയും, പ്രതിഷ്ട വാർഷികവും നടക്കും. 19-ന് നടക്കുന്ന വലിയ ഗുരുതിയോടുകൂടി ക്ഷേത്രോത്സവം സമാപിക്കും. ഇത് കോടതി 26-ന് പൊങ്കാല മഹോൽസവം നടക്കുമെന്ന് മേൽശാന്തി ശർമ്മ ശാന്തികൾ, സംഘാടക സമിതി രക്ഷാധികാരി കെ.വി. അജി, ചെയർമാൻ വി.എം. ഷാജു, സിക്രട്ടറി സി.ആർ . രാമചന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തില്‍ അറിയിച്ചു.