സംസ്ഥാന ബജറ്റ് ടൂറിസം മേഖലയില്‍ 5000 കോടി; ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തും ; 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍


സംസ്ഥാന ബജറ്റ് ടൂറിസം മേഖലയില്‍ 5000 കോടി; ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തും ; 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍


തിരുവനന്തപുരം: ടൂറിസം മേഖലയില്‍ 5000 കോടിയുടെ വികസന പദ്ധതി പ്രഖ്യാപിച്ചു ധനമന്ത്രി കെ. ബാലഗോപാല്‍. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികള്‍ കൊണ്ട് വരുമെന്നും ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും പറഞ്ഞു.

കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയില്‍ ഉണ്ടാകുന്നത് വന്‍ മാറ്റമാണെന്നും അതിന് അനുസൃതമായി കാര്യങ്ങള്‍ ക്രമീകരിക്കുമെന്നും പറഞ്ഞു. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ നവീകരിക്കുകയും ടൂറിസം മേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരികയും ചെയ്യും. സംസ്ഥാന വ്യാപകമായി ലീസ് സെന്റര്‍ തുടങ്ങന്‍ 10 കോടി നല്‍കുമെന്നും ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പറഞ്ഞു.

25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കും. ഭക്ഷ്യ സംരക്ഷണ സ്റ്റാര്‍ട്ട് രംഗത്ത് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും പറഞ്ഞു. ടൂറിസം വിവരസാങ്കേതിക മേഖലകളിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും പറഞ്ഞു.