ലോക്സഭ തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ട‍ർമാര്‍ കൂടുതൽ; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ


ലോക്സഭ തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ട‍ർമാര്‍ കൂടുതൽ; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ


2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് ഇത്തവണ കൂടുതലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുരുഷ വോട്ടര്‍മാരാണ് ആകെ വോട്ടര്‍മാരില്‍ കൂടുതലുള്ളത്.

49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. ഇതില്‍ 1,84,81,610 വോട്ടര്‍മാരാണ് 18-29 വയസിലുള്ളവരുടെ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 20-29 വയസിലുള്ള 19 കോടി 74 ലക്ഷം വോട്ടര്‍മാരാണുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകള്‍ പുറത്ത് വിട്ടത്.