അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രമടക്കമുള്ള പദ്ധതികളിൽ പ്രതീക്ഷ പശ്ചാത്തല സൗകര്യ വികസനത്തിന് മുൻ‌തൂക്കം നൽകി പടിയൂർ കല്ല്യാട് പഞ്ചായത്ത് ബജറ്റ്

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രമടക്കമുള്ള പദ്ധതികളിൽ പ്രതീക്ഷ 
പശ്ചാത്തല  സൗകര്യ വികസനത്തിന് മുൻ‌തൂക്കം നൽകി പടിയൂർ കല്ല്യാട് പഞ്ചായത്ത് ബജറ്റ്


 
ഇരിട്ടി: പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, പടിയൂർ ടൂറിസം, പഴശ്ശി സാഗർ, കിൻഫ്ര പാർക്ക് തുടങ്ങിയ പദ്ധതികൾ നൽകുന്ന സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ഇവയെല്ലാം വരുമാന സ്ത്രോതസ്സുകൾ ആക്കി മാറ്റാൻ  കഴിയുമെന്ന പ്രതീക്ഷയിൽ പശ്ചാത്തല സൗകര്യ വികസനത്തിനായി 3.12 കോടി രൂപ വകയിരുത്തിയ പടിയൂർ കല്ല്യാട് ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ആർ. മിനി അവതരിപ്പിച്ചു. 30,91,80,095 കോടി രൂപ വരവും 30,46,87,420 കോടി ചിലവും 44,92,675 ലക്ഷം രൂപ  നീക്കിയിരുപ്പുമുള്ള ബജറ്റിനാണ്  ഭരണസമിതി അംഗീകാരം നൽകിയത്.  
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. സിക്രട്ടറി വി.വി. വേണുഗോപാൽ, സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ.വി. തങ്കമണി, സിബി കാവനാൽ, അംഗങ്ങളായ ആർ. രാജൻ, കെ. രാജീവൻ, മുൻ പ്രസിഡന്റുമാരായ കെ. ശ്രീജ, എം.എം. മോഹൻ, ആസൂത്രണകമ്മിറ്റി ഉപാധ്യക്ഷൻ എം. ഷിനോജ് എന്നിവർ സംസാരിച്ചു. 
ബജറ്റിലെ മറ്റ് പ്രധാന  വകയിരുത്തലുകൾ : ലൈഫ്‌ഭവന പദ്ധതി 3.58  കോടി,  കാർഷിക മേഖലയിൽ 30 ലക്ഷം, സുഗന്ധവിള ഗ്രാമം പദ്ധതിക്ക് 7.5 ലക്ഷം, ക്ഷീര വികസനം 18 ലക്ഷം, മൃഗ സംരക്ഷണം 25 ലക്ഷം, അതിദാരിദ്ര്യ നിർമ്മാർജ്ജനം 78 ലക്ഷം, ബാലസൗഹൃദ ഗ്രാമം 97 ലക്ഷം, ചിൽഡ്രൻസ് പാർക്ക് 10 ലക്ഷം, പട്ടിക ജാതി പട്ടിക വികസനം 43 ലക്ഷം, ആരോഗ്യ മേഖലാ വികസനം 55 ലക്ഷം, ശുചിത്വ മാലിന്യ സംസ്കരണം 25 ലക്ഷം, കായിക മേഖലയുടെ പ്രോത്സാഹനം 78 ലക്ഷം.