ജനമുന്നേറ്റ യാത്ര:എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി

ജനമുന്നേറ്റ യാത്ര:
എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി
 കാക്കയങ്ങാട്: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (SDPI) സംസ്ഥാന പ്രസിഡന്‍റ്  മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന  ജനമുന്നേറ്റ യാത്രയുടെ പ്രചരണാര്‍ത്ഥം SDPI പേരാവൂര്‍ മണ്ഡലം കമ്മിറ്റി വാഹന പ്രചരണജാഥ നടത്തി. രാജ്യത്തിന്‍റെ വീണ്ടെടുപ്പിന് എന്ന മുദ്രാവാക്യം ഉയര്‍ത്തി 2024 ഫെബ്രുവരി 14ന് കാസര്‍ക്കോട് നിന്നാരംഭിക്കുന്ന യാത്ര മാര്‍ച്ച് 1-ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 15 വ്യാഴായ്ച ജന മുന്നേറ്റ യാത്ര കണ്ണൂരിലെത്തും. ബൈക്ക് റാലിയുടെ അകമ്പടിയോടെ ഹാജിറോഡില്‍ നിന്നാരംഭിച്ച വാഹന പ്രചരണ ജാഥ മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ചുറ്റി വിളക്കോട് ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന പരിപാടി മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് അധ്യക്ഷത വഹിച്ചു, മണ്ഡംലം ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് നടുവനാട്  പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.എം നസീര്‍ സംസാരിച്ചു. SDPI മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്, സെക്രട്ടറി കെ . മുഹമ്മദലി, 2-ാം വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ്, പി.കെ റയീസ്, ഹംസ കുമ്പശ്ശേരി, സുലൈമാന്‍ പാറക്കണ്ടം, അഷീര്‍ അയ്യപ്പന്‍കാവ്, അഷ്മല്‍ ചാക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.