ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് : തലശ്ശേരി സ്വദേശി അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് : തലശ്ശേരി സ്വദേശി അറസ്റ്റിൽ 
തലശ്ശേരി: ഓൺലൈൻ ട്രേഡിങ് വഴി പരാതിക്കാരന്റെ 1,20,000 രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്‌തു . ഷഹമൽ സറാ മൻസിൽ, ജെടി റോഡ്, തലശ്ശേരി എന്നയാളെയാണ് തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്.

പരാതിക്കാരന്റെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് ഓൺലൈൻ ട്രേഡിങ് ചെയ്താൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് സന്ദേശം അയച്ച് വിശ്വസിപ്പിചായിരുന്നു തട്ടിപ്പ് . തുടർന്ന് പരാതിക്കാരൻ പണം അയച്ചു നൽകുകയായിരുന്നു. തുടക്കത്തിൽ ട്രേഡിങ് നടത്തിയതിന്റെ ലാഭത്തോടുകൂടി പണം തിരിച്ച് ലഭിച്ചെങ്കിലും പിന്നീട് വൻ തുക ആവശ്യപ്പെട്ട് വഞ്ചിക്കപ്പെടുകയായിരുന്നു. തുടർന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാസൈബർ സെല്ലിന്റെയും മറ്റും സഹായത്താൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് തട്ടിപ്പിലൂടെ പണം ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്. തുടർന്ന് ഇയാളെ ബഹു കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആൻ്റണി, എസ് ഐ രാജീവൻ, എസ് സി പി ഒ ശ്രീജിത്ത് എന്നി ഉദ്യോഗസ്ഥരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്