മൂന്നുവയസുകാരിയെ കുളിമുറിയിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൂന്നുവയസുകാരിയെ കുളിമുറിയിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തികോഴിക്കോട്; പേരാമ്പ്രയില്‍ മൂന്ന് വയസുക്കാരിയെ വീട്ടിലെ കുളിമുറില്‍ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അനീറ്റയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം നടന്നത് ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു. കുട്ടിയെ മുറിയില്‍ കിടത്തി വീടിന് സമീപത്തുള്ള കുളത്തില്‍ അമ്മ അലക്കാന്‍ പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിയെ ബക്കറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കല്‍ പോലീസിനോട് പറഞ്ഞു.