അയ്യോ എനിക്കെന്റെ അച്ഛനെ കാണണേ...എനിക്ക് പേടി ആകുന്നേ... ദുബായ്-കണ്ണൂർ വി മാനത്തിൽനിന്നു മലയാളി യുവ തി ഇറങ്ങി ഓടി

അയ്യോ എനിക്കെന്റെ അച്ഛനെ കാണണേ...എനിക്ക് പേടി ആകുന്നേ... ദുബായ്-കണ്ണൂർ വിമാനത്തിൽനിന്നു മലയാളി യുവ തി ഇറങ്ങി ഓടി
മട്ടന്നൂർ :ചെക്കിംഗ് നടപടികൾ കഴിഞ്ഞ് വി മാനത്തിനുള്ളിലെത്തിയ മലയാളി യുവതി അ പ്രതീക്ഷിതമായി വിമാനത്തിനുള്ളിൽനിന്നു പു റത്തേക്ക് ഇറങ്ങി ഓടി. ഇന്നലെ വൈകുന്നേ രം 6.30 ഓടെ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലാണ് നാടകീയവും അപകട കരവുമായ സംഭവങ്ങൾ അരങ്ങേറിയത്. ദു ബായിൽനിന്നു കണ്ണൂരിലേക്ക് വരികയായിരു ന്ന ഐഎക്സ് 748 ാം നമ്പർ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽനിന്നാണ് മുപ്പതോളം വയസ് വരുന്ന യുവതി ഗ്രൗണ്ടിലേ ക്ക് ഇറങ്ങി ഓടിയത്.

ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര. വിമാന
ത്തിൽ കയറിയ യുവതി സീറ്റിൽ ഇരിക്കാതെ
പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടു
ത്ത് പോയി നിൽക്കുകയായിരുന്നു. യുവതിയു
ടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മല
യാളികൾ ഉൾപ്പെടെയുള്ള മൂന്ന് എയർ ഹോ
സ്റ്റസുമാർ യുവതിക്ക് സമീപം നിലയുറപ്പിച്ചു. പേടിയാണെന്നും തനിക്ക് യാത്ര ചെയ്യേണ്ടെ ന്നും അച്ഛനെ കാണണമെന്നും പറഞ്ഞു വാതി ലിനു പുറത്തേക്ക് പോകാൻ ശ്രമിച്ച യുവതി യെ വിമാന ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്ര മിച്ചു. എന്നാൽ, ജീവനക്കാരെ വെട്ടിച്ച് യുവതി പുറത്തേക്ക് ഓടുകയായിരുന്നു. യുവതിയുടെ അപ്രതീക്ഷിത നീക്കത്തിൽ ജീവനക്കാരും അമ്പരന്നു.
വിമാനത്തിന് പുറത്തേക്ക് ഓടി ഇറങ്ങിയ യു വതിയെ ഗ്രൗണ്ട് സ്റ്റാഫ് വളഞ്ഞെങ്കിലും അവ ർ ഗ്രൗണ്ട് സ്റ്റാഫിനെയും വെട്ടിച്ച് തലങ്ങും വില ങ്ങും വിമാനത്തിന് സമീപം ഓടിക്കൊണ്ടിരു ന്നു.

തുടർന്ന് ദുബായ് പോലീസ് എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ യാത്ര മുടങ്ങി. ഇവരുടെ വിലാസം വ്യക്തമായിട്ടില്ല. വിമാനത്തിൽ ഏറെയും മലയാളികളായിരുന്നു. അതീവ സുരക്ഷ മേഖ ലയിലുള്ള യുവതിയുടെ പ്രകടനം ആശങ്ക സൃ ഷ്ടിക്കുകയും വിമാനം പുറപ്പെടാൻ 25 മിനിറ്റ് വൈകുകയും ചെയ്‌തു. എന്നാൽ, കൃത്യ സമ യത്തിന് പത്ത് മിനിറ്റ് മുമ്പ് വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തു.