കരുവന്നൂർ പുഴയിൽ ചാടിയത് ആയുര്‍വേദ ഡോക്ടര്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി

കരുവന്നൂർ പുഴയിൽ ചാടിയത് ആയുര്‍വേദ ഡോക്ടര്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി


ഇന്ന് ഉച്ചയക്ക് 12 .30 യോടെയായിരുന്നു യുവതി കരവന്നൂര്‍ പുഴയില്‍ ചാടിയത്.


തുശൂര്‍ : കരവന്നൂര്‍ പുഴയില്‍ ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശി വീട്ടില്‍ ട്രൈസി വര്‍ഗീസാണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറായിരുന്ന മരിച്ച ട്രൈസ്സി വര്‍ഗീസ്.

ഇന്ന് ഉച്ചയക്ക് 12 .30 യോടെയായിരുന്നു യുവതി കരവന്നൂര്‍ പുഴയില്‍ ചാടിയത്. പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ് മധ്യ ഭാഗത്ത് എത്തിയപ്പോള്‍ താഴെക്ക് ചാടുകയായിരുന്നു. പാലത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പോലീസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായ തിരിച്ചലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.