പലിശരഹിത വായ്പ തുടരും എന്ന പ്രഖ്യാപനം കടക്കെണിയിൽ മുങ്ങിയ കേരളത്തിന് ആശ്വാസമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇലക്ട്രിസിറ്റി വിലവർധനവിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്നവർക്ക് സൗരോർജ്ജം പാനലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റാണിത്. 10 വർഷത്തിനിടെ ദരി​ദ്രരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും യുവാക്കൾക്കും കർഷകർക്കും പ്രത്യേക ഊന്നൽ നൽകാനും ഉതകുന്ന ബജറ്റാണിത്. കേരളത്തെ സംബന്ധിച്ചടത്തോളം സന്തോഷകരമായ ബജറ്റാണിത്.

സ്ത്രീകൾ നയിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന മോദി സർക്കാരിന്റെ പ്രഖ്യാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ബജറ്റാണിത്. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിന് ദിശാബോധം നൽകാൻ ബജറ്റിനായി. രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിലെ  വർധനവിനെ സർക്കാർ കണക്കിലെടുക്കുന്നു എന്നുവേണം മനസിലാക്കാൻ. മാധ്യമപ്രവർത്തകർ ഇന്നലെ പൊട്ടിവീണതു പോലെ ചോദ്യം ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു