കണ്ണൂരിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചുകണ്ണൂരിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
കണ്ണൂർ : അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. അഴീക്കൽ റേഷൻ ഷോപ്പിന് സമീപത്തെ പാറക്കാട്ട് ഹൗസിൽ നസീമയാണ് (52) മരിച്ചത്. ഞായറാഴ്‌ച രാത്രി ഭക്ഷണം പാചകം ചെയ്യുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭർത്താവ് : ഫക്രുദ്ദീൻ. ഉമ്മ : ആത്തിക്ക. മക്കൾ : ഫനാസ്, ഫസീൽ (ഇരുവരും ഗൾഫ്). മരുമക്കൾ : അൻഷിത, നസ് മിന.