പ്രധാനമന്ത്രിയുടെ​ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രന് പിന്തുണ നല്‍കി ആര്‍എസ്പി

പ്രധാനമന്ത്രിയുടെ​ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രന് പിന്തുണ നല്‍കി ആര്‍എസ്പി



എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ നടക്കുന്ന പ്രചരണത്തെ തള്ളി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ . എന്താണ് വിവാദം എന്ന് മനസിലാവുന്നില്ല. സാധാരണ രീതിയിൽ അവര്‍ ഭക്ഷണം കഴിച്ച് പിരിഞ്ഞു . മോദി കേരളത്തിൽ വന്നപ്പോൾ പിണറായി സ്വീകരിച്ചില്ലേ. സ്വീകരിക്കുന്നവരുടെ ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടും പിണറായി പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോയില്ലേ. ഇതിലൊന്നും രാഷ്ട്രീയം കാണണ്ട. പ്രധാനമന്ത്രി നടത്തിയത് ഒരു യാത്രയയപ്പായി കണ്ടാൽ മതി.

സിപിഎമ്മിന് വിഷയ ദാരിദ്യം ഉണ്ട്. അതാണ് വിവാദത്തിന് പിന്നിൽ. എളമരം കരീം ഈ വിഷയം ഉന്നയിക്കുമ്പോൾ അതിന് പിന്നിലെ അജണ്ട എല്ലാവർക്കും അറിയാം. പ്രധാനമന്ത്രിയുമൊത്ത് ഭക്ഷണം കഴിച്ച കാര്യം തന്നെ പ്രേമചന്ദ്രന്‍ അറിയിച്ചിരുന്നുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

അതേസമയം വിരുന്നില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു . പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരനും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ഉടനെ, ബിജെപിയിലേക്ക് പോകുകയാണെന്ന സിപിഎം ആരോപണം, വിലകുറഞ്ഞതെന്ന് എന്‍കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.