ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് വിളിച്ചു പറഞ്ഞ ശേഷം യു.എസ് വ്യോമസേന ഉദ്യോഗസ്ഥൻ ഇസ്രായേൽ എംബസിക്ക് മുന്നിൽ തീകൊളുത്തി ജീവനൊടുക്കി

ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് വിളിച്ചു പറഞ്ഞ ശേഷം യു.എസ് വ്യോമസേന ഉദ്യോഗസ്ഥൻ ഇസ്രായേൽ എംബസിക്ക് മുന്നിൽ തീകൊളുത്തി ജീവനൊടുക്കി


‘ഈ വംശഹത്യയിൽ എനിക്ക് പങ്കില്ല, ഞാൻ
പങ്കാളിയാവുകയുമില്ല എന്ന് പറഞ്ഞ ശേഷമാണ് തീകൊളുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

വാഷിങ്ടൺ: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് വിളിച്ചു പറഞ്ഞശേഷം യു.എസ് വ്യോമസേന ഉദ്യോഗസ്ഥൻ തീ കൊളുത്തി ജീവനൊടുക്കി. ഞായറാഴ്ച വാഷിംഗ്ടണിലെ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ 25 കാരനായ ആരോൺ ബുഷ്നെലാണ് സ്വയം തീകൊളുത്തിയത്.

മിലിട്ടറി യൂണിഫോമിലെത്തി ആരോൺ സോഷ്യൽ മീഡിയയിൽ ജീവനൊടുക്കുന്നത് ലൈവായി പുറത്ത് വിടുകയും ചെയ്തു.

‘ഈ വംശഹത്യയിൽ എനിക്ക് പങ്കില്ല, ഞാൻ പങ്കാളിയാവുകയുമില്ല എന്ന് പറഞ്ഞ ശേഷമാണ് തീകൊളുത്തിയത്. ശരീരമാസകലം തീ ആളിപ്പടരുമ്പോഴും ‘ഫലസ്തീനെ സ്വതന്ത്രമാക്കുക' എന്ന് അരോൺ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.