പഴയങ്ങാടി പാലത്തിൽ ഗ്യാസ്ടാങ്കർ ലോറി മറിഞ്ഞു; പഴയങ്ങാടി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു


പഴയങ്ങാടി പാലത്തിൽ ഗ്യാസ്ടാങ്കർ ലോറി മറിഞ്ഞു; പഴയങ്ങാടി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചുമംഗലാപുരത്ത് നിന്ന് വരുകയായിരുന്ന ടാങ്കർ ആണ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. ഗ്യാസ് ലീക്ക് ഇല്ല. പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചു ബുധനാഴ്ച്ച പുലർച്ച 1.30 മണിയോടെ ആണ് അപകടം ഉണ്ടായത്. മംഗലാപുരത്ത് നിന്ന് പാചക വാതകവുമായി വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.അമിത വേഗതയിൽ കടന്ന് വന്ന ലോറി ആദ്യം ടെമ്പോ ട്രാവലറിൽ ഇടിച്ചു.കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറിൽ ആണ് ആദ്യം ഇടിച്ചത്. വാഹനത്തിൻ്റെ വേഗത കണ്ട് പാലത്തിന് സമീപത്തേക്ക് പരമാവതി അരികിലേക്ക് അടുപ്പിച്ചത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. ടാങ്കർ ആണ് ട്രാവലറിൻ്റെ മുകളിൽ വീഴുകയായിരുന്നു.പിന്നീട് ആണ് മറ്റൊരു കാറിനെയും മട്ടന്നൂരിൽ നിന്ന് വരുകയായിരുന്ന മറ്റൊരു എയർപോർട്ട് കാറിനെ ഇടിച്ചാണ് ലോറി നിന്നത്.അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്ക് പറ്റി. ഇവർ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിൽസ തേടി. ലോറി ഡ്രൈവർ ''കൊല്ലം സ്വദേശി പ്രശാന്ത് കുമാർ .40 ആണ് പരിക്കേറ്റ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ. ചികൽസയിൽ ഉള്ളത്ക

അപകടത്തെ തുടർന്ന് പഴയങ്ങാടി വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഉച്ചയോടെ മംഗലാപുരത്ത് നിന്നും ഉദ്ദ്യോഗസ്ഥർ എത്തി മാത്രമേ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് പാചക വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റും. വാതക ചോർച്ച ഇല്ലാത്തത് കൊണ്ട് തന്നെ അപകട ഭീഷണി ഇല്ല.പഴയങ്ങാടി,പയ്യന്നൂർ, പെരിങ്ങോം, പരിയാരം തുടങ്ങി പൊലീസ് സ്റ്റേഷനുകളില സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പയ്യന്നൂരിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തി.