കേരള സർക്കാർ വാണിജ്യ വ്യവസായ വകുപ്പ് സബ്സിഡി ലൈസൻസ് ലോൺ മേള കേളകത്ത് സംഘടിപ്പിച്ചു

കേരള സർക്കാർ വാണിജ്യ വ്യവസായ വകുപ്പ് സബ്സിഡി ലൈസൻസ് ലോൺ മേള കേളകത്ത് സംഘടിപ്പിച്ചു.

കേളകം: ‘എൻറെ സംരംഭം നാടിൻറെ അഭിമാനം’ എന്ന ആശയത്തിൽ കേരളസർക്കാർ വാണിജ്യ വ്യവസായ വകുപ്പ്, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ കേളകം ഗ്രാമ പഞ്ചായത്തിൽ സബ്സിഡി ലൈസൻസ് ലോൺ മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ ലോൺ മേള വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകൂറ്റിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി ടി രാജേഷ്, കേളകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ രജനി പ്രശാന്ത്, പഞ്ചായത്ത് സെക്രട്ടറി പി കെ ശശീന്ദ്രൻ, എം ഹിരോഷ് തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രതിനിധികളായ ജീവൻ, മോളി ലൂയിസ് തുടങ്ങിയവർ പങ്കെടുത്തു.