വിവാഹ ഏജൻ്റുമാർക്കും ബ്യൂറോകൾക്കും പ്രത്യേക ക്ഷേമനിധി ബോഡ് രൂപീകരിക്കണം - കെ എസ് എസ് ബി എ എ

വിവാഹ ഏജൻ്റുമാർക്കും ബ്യൂറോകൾക്കും പ്രത്യേക ക്ഷേമനിധി ബോഡ് രൂപീകരിക്കണം - കെ എസ് എസ് ബി എ എ 
ഇരിട്ടി: വിവാഹ ഏജൻ്റുമാർക്കും ബ്യൂറോകൾക്കും പ്രത്യേക ക്ഷേമനിധി ബോഡ് രൂപീകരിക്കണമെന്നും, വിവാഹ ഏജൻ്റുമാർക്ക് സർക്കാർ ഹോളോഗ്രാം പതിച്ച തിരിച്ചറിയൽ കാർഡുകൾ നൽകണമെന്നും, മാവേലി സ്റ്റോറുകളിൽ ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻറ് ഏജൻ്റ് അസോസിയേഷൻ ഉളിക്കൽമേഖലാ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ സാർക്കാരിനോടാവശ്യപ്പെട്ടു. 
  ഇരിട്ടി വ്യാപാര ഭവനിൽ നടന്ന യോഗം സംഘടനയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് സി. വേണുഗോപാലൻ ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിസന്റ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി പി.വി. ഗോപാലൻ മുഖ്യഭാഷണം നടത്തി. മേഖലാ സെക്രട്ടറി ദേവസ്യമാസ്റ്റർ വാർഷിക റിപ്പോർട്ടും ട്രഷറർ ജാനമ്മ വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: ഷാജഹാൻ (പ്രസി.), ദേവസ്യ മാസ്റ്റർ (സിക്ര. ), ജാനമ്മ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.