തൃപ്പൂണിത്തുറയിൽ വൻ സ്ഫോടനം. വീടുകളും കടകളും തകർന്നു, രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു

തൃപ്പൂണിത്തുറയിൽ  വൻ സ്ഫോടനം. വീടുകളും കടകളും തകർന്നു, രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു

കൊച്ചി : തൃപ്പൂണിത്തുറയിൽ പടക്കടയിൽ ഉഗ്ര സ്ഫോടനം. രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. തൃപ്പൂണിത്തുറ തെക്കും ഭാഗത്താണ് സ്ഫോടനം നടന്നത്. സമീപത്തെ വീടുകളുടെ മേൽക്കൂര തകർന്നിട്ടുണ്ട്. മുന്നൂറ് മീറ്റർ വരെ അകലേക്ക് സ്ഫോടനത്തിന്റെ ആഘാതമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പടക്കക്കടയിൽ വലിയ തോതിൽ പടക്കം സ്റ്റോക്ക് ചെയ്തിരുന്നതായാണ് വിവരം. മുന്ന് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടക്കുന്നു.