പുല്‍പ്പള്ളിയില്‍ കടുവയ്‌ക്കായി കൂട് സ്ഥാപിച്ചു; കൂട് സ്ഥാപിച്ചത് പശുത്തൊഴുത്തിനരികെ

 പുല്‍പ്പള്ളിയില്‍ കടുവയ്‌ക്കായി കൂട് സ്ഥാപിച്ചു; കൂട് സ്ഥാപിച്ചത് പശുത്തൊഴുത്തിനരികെ
സുൽത്താൻ ബത്തേരി : പുല്‍പ്പള്ളിയില്‍ കടുവയ്‌ക്കായി കൂട് സ്ഥാപിച്ച് വനം വകുപ്പ്. കടുവ എത്തിയ പശുത്തൊഴുത്തിനടുത്ത് കൂടു വച്ചത്.

കൂടു വെക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചിതലയം റേഞ്ച് ഓഫീസില്‍ ഉപരോധസമരം നടത്തിയിരുന്നു. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവനുസരിച്ച് ആണ് ഇന്നലെത്തന്നെ കൂട് സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. ഈ പ്രദേശത്ത് നേരത്തെയും കടുവ പശുവിനെ കൊന്നിട്ടുണ്ട്. പുല്‍പ്പള്ളി ,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ അടുത്തിടെയായി കടുവാ സാന്നിധ്യം തുടര്‍ച്ചയായി ഉണ്ട്.