കെ സി വൈ എം പ്രതിഷേധ ദീപം തെളിയിച്ചു

കെ സി വൈ എം പ്രതിഷേധ ദീപം തെളിയിച്ചു.

കോളയാട് : പൂഞ്ഞാര്‍ സെന്‍റ് മേരീസ് ഫോറോനാ പള്ളിയിലെ അസിസ്റ്റന്‍റ് വികാരി ഫാ. തോമസ് ആറ്റുചാലിലിനെ ആക്രമിക്കുകയും ബൈക്കുകൊണ്ട് ഇടിപ്പിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ കെസിവൈഎം പേരാവൂർ ഫൊറോനാ സമതി പ്രതിഷേധ ദീപം തെളിയിച്ചു. കോളയാട് ഇടവക വികാരി ഫാ. ജോബി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. ക്രൈസ്തവൻ്റെ ആരാധനകളെ തടസ്സപ്പെടുത്താനുള്ള ഗൂഡ ശ്രമങ്ങൾ ഇനിയും ഉണ്ടാവാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്‍റ് ജിബിൻ തയ്യിൽ അധ്യക്ഷത വഹിച്ചു. ഫാ. ഫെറോന ഡയറക്ടർ സെബാൻ ഇടയാടിയിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ രൂപത പ്രസിഡണ്ട് വിപിൻ ജോസഫ് , ജോയ്സ് ജോർജ്ജ് , ജെറിൻ ശാസ്താംകുന്നേൽ, മെൽബിൻ മാത്യു , സോന ജോസഫ് , എലിസബത്ത് നടപ്പുറത്ത്, ഇമ്മാനുവേൽ ഷെറി , ജോസ് കോറാട്ടുകുടി എന്നിവർ പ്രസംഗിച്ചു.