മലപ്പുറത്ത് രണ്ടുലക്ഷം രൂപയുടെ എം ഡി എം എയുമായി യുവാവ് പിടിയില്‍മലപ്പുറത്ത് രണ്ടുലക്ഷം രൂപയുടെ എം ഡി എം എയുമായി യുവാവ് പിടിയില്‍


കൊണ്ടോട്ടി; മലപ്പുറത്ത് യുവാവ് മയക്കുമരുന്നുമായി പിടിയില്‍. ബെംഗളൂരുവില്‍ നിന്നെത്തിച്ച രണ്ട് ലക്ഷം രൂപയുടെ മയക്കുമരുന്നുമായിയാണ് പ്രതി പിടിയിലായത്. മുഹമ്മദ് മുസ്തഫ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 36.740 ഗ്രാം മാരക രാസലഹരിമരുന്നായ എം ഡി എം എയാണ് പിടിച്ചെടുത്തത.

ഡി.വൈ.എസ്.പി. വി.എസ്. ഷാജു, ഇന്‍സ്പെക്ടര്‍ എ. ദീപക് കുമാര്‍, എസ്.ഐ. കെ.ആര്‍. ജസ്റ്റിന്‍, അജിത് കുമാര്‍, ഹരിലാല്‍, ലിജിന്‍, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലിം, ആര്‍. ഷഹേഷ്, കെ.കെ. ജസീര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പിടികൂടിയത്.