ആളെക്കൊല്ലി കാട്ടാന കർണാടക ഭാഗത്തേക്ക്, നിരീക്ഷിച്ച് വനം വകുപ്പ്, കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ല

ആളെക്കൊല്ലി കാട്ടാന കർണാടക ഭാഗത്തേക്ക്, നിരീക്ഷിച്ച് വനം വകുപ്പ്, കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ല



വയനാട് : വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടന മണ്ണുണ്ടിയില്‍. കാട്ടാന കര്‍ണാടക ഭാഗത്തേക്ക് നീങ്ങുന്നു. ആന ചേലൂര്‍ മണ്ണുണ്ടിക്ക് സമീപമുളള വനമേഖലയിലെന്ന് നിഗമനം. കാട്ടാന നാഗര്‍ഹോള വന്യജീവി സങ്കേതത്തിലേയക്ക് നീങ്ങുന്നത്. ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. സ്വമേധയാ ആന നാഗർഹോളെയിൽ എത്തിയാൽ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികൾ തുടരുമെന്നും കർണാടക പിസിസിഎഫ് വ്യക്തമാക്കി

മഖ്‌ന പിടികൂടുന്ന ദൗത്യം വൈകാതെ തുടുങ്ങും. ബേലൂര്‍ മഖ്‌ന നിലവില്‍ ചാലിഗദ്ധ ഭാഗത്ത് ഉണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ് മുകളിലുളള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യം സംഘം ശ്രമിക്കുക.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു

അതേസമയം കാട്ടാന ആക്രമണത്തിന് വഴിതെറ്റിച്ചത് കർണാടക വനംവകുപ്പിന്റെ വീഴ്ച. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവര കൈമാറ്റത്തിൽ കർണാടക വനംവകുപ്പിന് വീഴ്ച സംഭവിച്ചു. റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ലെന്നു് ആരോപണം.

ആനയുടെ സഞ്ചാരപാത സംബന്ധിച്ച ഫ്രീക്വൻസി കർണാടകയോട് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അജീഷ് കൊല്ലപ്പെട്ടെന്ന വിവരം കർണാടകയ്ക്ക് കൈമാറിയശേഷമാണ് .ഫീക്വൻസി നൽകിയത്. കോയമ്പത്തൂരിൽ നിന്ന് റിസീവർ എത്തിച്ചാണ് ആനയെ നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയത്.