രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം; വള്ളത്തോളിന്റെ കവിതയോടെ സമാപനം

രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം; വള്ളത്തോളിന്റെ കവിതയോടെ സമാപനംതിരുവനന്തപുരം: കേരള ബജറ്റ് 2024-25 പ്രസംഗം നീണ്ടുനിന്നത് രണ്ടര മണിക്കൂര്‍. രാവിലെ 9 മണിക്ക് ആരംഭിച്ച ബജറ്റ് അവതരണം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ 11.30 ഓടെ അവസാനിപ്പിച്ചു. വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് ബജറ്റ് പ്രസംഗത്തിന്റെ സമാപനം. 'ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന വരികളൊടെ ബജറ്റ് പ്രസംഗം അവസാനിച്ചു.

ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ സഭ ഈ മാസം 11 വരെ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. 12 മുതല്‍ 15 വരെയാണ് ബജറ്റ് ചര്‍ച്ച.