കാട്ടാനയുടെ ആക്രമണം: യുവാവിൻ്റെ മരണത്തിൽ പ്ര‌തിഷേ‌ധം രൂക്ഷംമാനന്തവാടി നഗരം സ്‌തംഭിച്ചു; കാട്ടാന കാടു കയറാതെ ജനവാസ മേഖല‌യിൽ തുടരുന്നു

കാട്ടാനയുടെ ആക്രമണം: യുവാവിൻ്റെ മരണത്തിൽ പ്ര‌തിഷേ‌ധം രൂക്ഷം
മാനന്തവാടി നഗരം സ്‌തംഭിച്ചു; കാട്ടാന കാടു കയറാതെ ജനവാസ മേഖല‌യിൽ തുടരുന്നു
മാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ

യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. മാനന്തവാടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. വീടി ന്റെ മതിൽ തകർത്ത് കാട്ടാന നടത്തിയ ആക്രമണത്തിൽ ചാലിഗദ്ദ പനച്ചി യിൽ അജി ദാരുണമായി മരിച്ചതിനെ തുടർന്ന് ഉന്നത വനപാലകരും, റവ ന്യു അധികൃതരും സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മാനന്തവാടി എം എൽ എ ഒ ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആശുപത്രിയിലെ ത്തിയിട്ടുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റണമെങ്കിൽ ഉന്നത പാലകർ സ്ഥലത്തെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. റേഡിയോ കോളർ ഉണ്ടായിട്ടുപോലും കാട്ടാനയെ കൃത്യമായി നിരീക്ഷിക്കാനോ തുരത്താനോ വനം വകുപ്പിന് കഴിഞ്ഞില്ലെന്നതാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. എന്നാൽ കർണാടക വനംവകുപ്പ് ഘടിപ്പിച്ച റേഡിയോ കോളർ കൃത്യമായി നിരീക്ഷിക്കാനുള്ള ആൻ്റിനയടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ കർ ണാടക വനംവകുപ്പ് നൽകാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നതെന്നാണ് കേരളാ വനം വകുപ്പ് പറയുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും കർണാടക വനംവകുപ്പ് അവർ പിടികൂടി വിട്ടയച്ച ആനയെ ട്രാക്ക് ചെയ്യാനുള്ള ഉപകര ണങ്ങൾ നൽകാത്തതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.