മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ടോള്‍ പ്ലാസ നിര്‍മാണം പൂര്‍ത്തിയായി

മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ടോള്‍ പ്ലാസ നിര്‍മാണം പൂര്‍ത്തിയായി


 *മാഹി*  മുഴപ്പിലങ്ങാട് - മാഹി ബൈപാസിലെ കാവുംഭാഗം കൊളശ്ശേരിയില്‍ സ്ഥാപിക്കുന്ന ടോള്‍ പ്ലാസയുടെ പ്രവൃത്തി പൂർത്തിയായി. ഇലക്‌ട്രോണിക് സംവിധാനമുള്ള ഗെയിറ്റുകളാണ് ഇവിടെ പണിതിരിക്കുന്നത്. ആറു ഇരുമ്പു തൂണുകളില്‍ ഷീറ്റ് പാകിയാണ് മേല്‍ക്കൂര പണിതിട്ടുള്ളത്.

താല്‍കാലികമായിട്ടാണ് ഈ ടോള്‍ പ്ലാസ. നിർദിഷ്ട തിരുവനന്തപുരം-കാസർകോട് പാത യാഥാർഥ്യമാകുമ്പോള്‍ ഈ ടോള്‍ പ്രവർത്തനം നിർത്തുമെന്നാണ് സൂചന. ഇതിന്റെ ഇരുവശങ്ങളിലുമായി 80 ലൈറ്റുകള്‍ പ്രകാശിപ്പിച്ചു കഴിഞ്ഞു. ഈ ബൈപാസില്‍ മറ്റു ഭാഗങ്ങളെല്ലാം ഇരുട്ടിലാണ്. 

ബൈപാസില്‍ തെരുവ് വിളക്കുകള്‍ നാട്ടുവാൻ ദേശീയ പാത അതോറിറ്റി ഇതുവരെ ടെൻഡർ നല്‍കിയിട്ടില്ല. ഇരുട്ടായതിനാല്‍ ഈ റോഡില്‍ തെരുവു നായകള്‍ തമ്പടിച്ചതിനാല്‍ ഇത് വഴിയുള്ള കാല്‍നടയാത്ര ദുഷ്കരമാണ്. പാതയിലെ പെരിങ്ങാടി സിഗ്‌നല്‍ ലൈറ്റുകളും ടോള്‍ പ്ലാസയിലെ ലൈറ്റുകളും കെല്‍ട്രോണ്‍ കമ്പനിയാണ് നിർവഹിച്ചത്.