ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു 

എടപ്പാൾ: വട്ടംകുളം കുറ്റിപ്പാലയില്‍ തീപ്പെട്ടി കമ്പനിക്ക് സമീപം ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എല്‍.ഐ.സി ഏജന്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരന്‍ (52), കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ സ്വദേശി അലി (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ച ഒരു മണിയോടെയായിരുന്നു അപകടം.