പലിശ കൂട്ടി പൊതു മേഖലാ ബാങ്കുകൾ നേടിയ ലാഭം കോടികള്‍; കേന്ദ്രത്തിനും കിട്ടും 15,000 കോടി

പലിശ കൂട്ടി പൊതു മേഖലാ ബാങ്കുകൾ നേടിയ ലാഭം കോടികള്‍; കേന്ദ്രത്തിനും കിട്ടും 15,000 കോടി


ലാഭത്തിന്റെ കാര്യത്തിൽ ഇത്തവണയും മോശം വരുത്താതെ പൊതു മേഖലാ ബാങ്കുകൾ. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ 12 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് മൊത്തം 98,000 കോടി രൂപ ലാഭം നേടി. പൊതുമേഖലാ ബാങ്കുകളുടെ ലാഭം വർധിച്ചതിനാൽ, കേന്ദ്ര സർക്കാരിന് 15,000 കോടി രൂപയിലധികം ലാഭവിഹിതവും ലഭിക്കും.അതേ സമയം   2022-23 സാമ്പത്തിക വർഷത്തേക്കാൾ പ്രവർത്തന ലാഭത്തിൽ 7,000 കോടി രൂപയുടെ  കുറവ് . നടപ്പ് സാമ്പത്തിക വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ കൈവരിച്ച 1.05 ലക്ഷം കോടി രൂപയാണ് ഇത് വരെ രേഖപ്പെടുത്തിയതിൽ വച്ചുള്ള ഏറ്റവും ഉയർന്ന അറ്റാദായം  . 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 66,539.98 കോടി രൂപയായിരുന്നു.

 കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിന് 13,804 കോടി രൂപ ലാഭവിഹിതം ലഭിച്ചു, ഇത് മുൻ സാമ്പത്തിക വർഷത്തെ 8,718 കോടി രൂപയേക്കാൾ 58 ശതമാനം കൂടുതലായിരുന്നു.  . മുൻകാല റെക്കോർഡ് കണക്കിലെടുക്കുമ്പോൾ, 2023-24 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം 15,000 കോടി കവിയും . പലിശ നിരക്കിലെ വർധനയാണ് ബാങ്കുകളുടെ വരുമാനം ഉയരാനുള്ള പ്രധാന കാരണം. 2022 മെയ് മാസത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങിയിരുന്നു. ഉയർന്ന പലിശനിരക്ക് കാരണം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാങ്കുകളുടെ ലാഭത്തിൽ കുത്തനെ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട് . നിലവിൽ റിപ്പോ നിരക്ക് 6.50 ശതമാനമാണ്. ഈ മാസം ആദ്യം സർക്കാർ ഇൻഷുറൻസ് കമ്പനിയായ എൽഐസി സർക്കാരിന് 2441.44 കോടി രൂപ ലാഭവിഹിതം നൽകിയിരുന്നു.