ഒരാളെ ലക്ഷ്യമിട്ടു,കര്‍ണാടകയില്‍ 3 പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം;മലയാളി അറസ്റ്റിൽ

ഒരാളെ ലക്ഷ്യമിട്ടു,കര്‍ണാടകയില്‍ 3 പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം;മലയാളി അറസ്റ്റിൽ

മംഗലാപുരം: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജിൽ മൂന്ന് വിദ്യാർഥിനികൾക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികൾക്ക് നേരേയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അബിൻ(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജിൽവെച്ച് വിദ്യാർഥിനികൾക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാർഥിനികൾ പരീക്ഷയ്ക്കായി ഹാളിൽ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. അനില സിബി, അർച്ചന, അമൃത എന്നീ വിദ്യാർഥിനികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാർഥിനികളെയും കഡബയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്‌ധ ചികിത്സയ്ക്കായി ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.

പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് പോലീസ് പറയുന്നു. അഭിൻ ലക്ഷ്യമിട്ടത് ഒരു പെൺകുട്ടിയെ ആയിരുന്നു. ഒരു പെൺകുട്ടിയെ ലക്ഷ്യമിട്ടാണ് അഭിൻ ആക്രമണം നടത്തിയത്.