ഇരിട്ടി വള്ള്യാട് വയലിൽ മരം കടപുഴകി വീണു; ബേസ്ബോൾ പരിശീലനത്തിനെത്തിയ 5 വിദ്യാർത്ഥികൾക്ക് പരിക്ക്

ഇരിട്ടി വള്ള്യാട് വയലിൽ മരം കടപുഴകി വീണു; ബേസ്ബോൾ പരിശീലനത്തിനെത്തിയ 5 വിദ്യാർത്ഥികൾക്ക് പരിക്ക്
ഇരിട്ടി: ഇരിട്ടി വള്ള്യാട് വയലിൽ മരം കടപുഴകി
വീണു ബേസ്ബോൾ പരിശീലനത്തിനെത്തിയ 5 വിദ്യാർത്ഥികൾക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. വിദ്യാർത്ഥികൾ ബേസ്ബോൾ പരിശീലനത്തിനായി ഗ്രൗണ്ടിൽ ഉണ്ടായിരുന്ന സമയത്ത് കൂറ്റൻ മരം ഗ്രൗണ്ടിലേക്ക് കടപു ഴകി വീണത്. മരം അടിഭാഗം ദ്രവിച്ച നിലയിലായിരുന്നു. മരം വീഴുന്നതിനിടെ വിദ്യാർഥികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ആരുടെയും പരിക്ക് ഗുരുതരമല്ല