പേരാവൂരിൽ വിദേശമദ്യ ശേഖരവുമായി യുവതി എക്സൈസ് സംഘത്തിൻ്റെ പിടിയിൽ

പേരാവൂരിൽ വിദേശമദ്യ ശേഖരവുമായി യുവതി എക്സൈസ് സംഘത്തിൻ്റെ പിടിയിൽ

പേരാവൂർ അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച യുവതിയെ മണത്തണ ആക്കത്താഴ കോളനി പരിസരത്തുനിന്നും പേരാവൂർ എക്സൈസ് പിടികൂടി അബ്കാരി നിയമ പ്രകാരം കേസെടുത്തു. ഇവരുടെ പക്കൽ നിന്ന് എട്ടു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.

മണത്തണ ആക്കത്താഴ കോളനിയിലെ ശാന്തിനി (38) ആണ് പിടികൂടിയത്. ലോക്സഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ മണത്തണ – ഓംതോട് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

അസി. എക്സൈസ് ഇൻസപെക്ടർ (ഗ്രേഡ്) എൻ പത്മരാജൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജയിംസ് സി എം, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവദാസൻ പി എസ്, അജേഷ് എസ് വി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ദാമോദരൻ എന്നിവർ പങ്കെടുത്തു