ഇരിട്ടി എടക്കാനം എൽ.പി.സ്കൂൾ വാർഷികാഘോഷം

ഇരിട്ടി എടക്കാനം എൽ.പി.സ്കൂൾ വാർഷികാഘോഷം


ഇരിട്ടി: എടക്കാനം എൽ.പി.സ്കൂൾ നൂറ്റി നാലാമത് വാർഷികാഘോഷം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.പ്രശാന്ത് കുമാർ അധ്യക്ഷനായി.പ്രധാനാധ്യാപകൻ കെ.പി.രഞ്ചിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ പ്രതിഭകളെ വാർഡ് കൗൺസിലർ കെ.മുരളീധരൻ അനുമോദിച്ചു.സ്കൂൾ മാനേജർ പ്രതിനിധി കെ.വേണുഎൻഡോവ്മെൻ്റ് വിതരണം ചെയ്തു. സന്തോഷ് കോയിറ്റി,കെ.രാമകൃഷ്ണൻ,വി.എം.പ്രശോഭ്, മദർ പി ടി എ പ്രസിഡണ്ട് സവിത രാജീവൻ, സ്കൂൾ ലീഡർ അഭിനവ്, അധ്യാപകരായ ടി.വി.ഉമ, പി. നിധീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.