റേഷന്‍ വിതരണം ഇന്നു മുതല്‍ ത്വരിതപ്പെടുത്തുന്നു; ഏഴു ജില്ലകളില്‍ രാവിലെയും മറ്റു ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും


റേഷന്‍ വിതരണം ഇന്നു മുതല്‍ ത്വരിതപ്പെടുത്തുന്നു; ഏഴു ജില്ലകളില്‍ രാവിലെയും മറ്റു ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും


സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്നു മുതല്‍ 9 വരെ ക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും മറ്റ് ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്.

ഈ ദിവസങ്ങളില്‍ മസ്റ്ററിങ്ങും റേഷന്‍ വിതരണവും ഒരേസമയം നടക്കും. രാവിലെ എട്ട് മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ 7 വരെയുമാണ് പ്രവര്‍ത്തിക്കുക. ശിവരാത്രി ദിനമായ 8ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 5 മുതല്‍ 7 വരെ രാവിലെയും 6 മുതല്‍ 9 വരെ ഉച്ചയ്ക്കുശേഷവുമാണ് പ്രവര്‍ത്തിക്കുക. മറ്റുജില്ലകളില്‍ 6 മുതല്‍ 9 വരെ രാവിലെയും 5 മുതല്‍ 7 വരെ ഉച്ചയ്ക്കുശേഷവും പ്രവര്‍ത്തിക്കും.