അനില്‍ ആന്റണിയെ പത്തനംതിട്ട അറിയില്ല; കുറച്ചധികം ഓടേണ്ടതായി വരുമെന്ന് പി സി ജോര്‍ജ്

അനില്‍ ആന്റണിയെ പത്തനംതിട്ട അറിയില്ല; കുറച്ചധികം ഓടേണ്ടതായി വരുമെന്ന് പി സി ജോര്‍ജ്



പത്തനംതിട്ട; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നീരസം പ്രകടിപ്പിച്ച് പി സി ജോര്‍ജ്. പത്തനംതിട്ടയുലെ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയെ പരിചയമില്ലായെന്നും അദ്ദേഹം പറഞ്ഞു.

'അനില്‍ ആന്റണിയെ പത്തനംതിട്ട അറിയില്ല. ഓട്ടം കൂടുതല്‍ വേണ്ടി വരും. സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഓടുന്നതില്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനില്‍ ആന്റണിയെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം.' എന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം മണ്ഡലത്തില്‍ ഇല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.പി സി ജോര്‍ജിന്റെ പേര് പത്തനംതിട്ടയില്‍ പരിഗണനയിലുണ്ടായിരു്‌നു. വളരെ അപ്രതീക്ഷിതമായിയാണ് അനില്‍ ആന്റണിയുടെ പേര് പ്രഖ്യാപിച്ചത്.
പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണ് പത്തനംതി്ട്ടയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി വരരുതെന്ന് ആഗ്രഹിച്ചത്.
എനിക്ക് സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ പി സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് എന്‍ഡിഎ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. അവരൊക്കെ പറഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥിയായാല്‍ എന്താ കുഴപ്പമെന്ന് ഞാനും ആഗ്രഹിച്ചു. സന്തോഷം മാത്രമാണ്.' എന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.