മാലിന്യ മുക്ത ഇരിട്ടി; വാര്‍ഡ് തല ശുചീകരണ ക്യാമ്പയിന്‍

മാലിന്യ മുക്ത ഇരിട്ടി; വാര്‍ഡ് തല ശുചീകരണ ക്യാമ്പയിന്‍

ഇരിട്ടി:ദേശീയ ശുചിത്വ ഗ്രേഡിങ് സ്വച്ഛ് സര്‍വ്വേക്ഷന്‍ 2024 ന്റെ ഭാഗമായി ഇരിട്ടി നഗരസഭ AUEGSന്റെ സഹകരണത്തോടെ മാലിന്യ മുക്ത ഇരിട്ടി എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ട് വാര്‍ഡ്തല ശുചീകരണ ക്യാമ്പയിന്‍ നടത്തും .നഗരസഭ പരിധിയിലെ പാതയോരങ്ങളും ജലസ്രോതസുകളും മാര്‍ച്ച് 1 മുതല്‍ 10 വരെ ശുചീകരിക്കുന്നതിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി,ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു