കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വയര്‍മാന്‍ ദിനാഘോഷം പ്രസിഡന്റ് കെ.എം. മാത്യു പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു
ഇരിട്ടി: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വയര്‍മാന്‍ ദിനാഘോഷം പ്രസിഡന്റ് കെ.എം. മാത്യു പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോളയാട് ദൈവദാന്‍ സെന്റര്‍ അഗതി മന്ദിരത്തിലുള്ളവരെ സന്ദര്‍ശിച്ച് മധുരപലഹാരങ്ങളും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു. സെക്രട്ടറി എം.കെ.ബിജു, ട്രഷറര്‍ പി.എം.വര്‍ക്കി, ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ ചാത്തോത്ത്, കെ.ആര്‍.ഗോവിന്ദന്‍, കെ.വി.ജിജേഷ് എന്നിവര്‍ പ്രസംഗിച്ചു.