കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

 

കണ്ണൂർ: അനിൽ ആന്റണിയുടെ പക്കിസ്ഥാൻ പരാമർശത്തിൽ കുറിപ്പുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ്. കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്നായിരുന്നു  പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ അനിൽ ആന്‍റണി പറഞ്ഞത്. ഇതിന് മറുപടി എന്നോണമാണ് ആന്റണിയെ അടക്കം വിമർശിച്ചുള്ള ഫർസീന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മിസ്റ്റർ അനിൽ ആന്റണി..ഒന്നുകിൽ താങ്കൾ, ആദ്യം സ്വന്തം വീട്ടിൽ പോയി ഇന്നും കോൺഗ്രസ്സുകാരനായ അച്ഛനോട് ഇതൊന്ന് പറയണം. അല്ലാത്ത പക്ഷം ബഹു. എ.കെ ആന്റണി മകന് മറുപടി നൽകണം. ഇല്ലെങ്കിൽ ഇവനെപോലുള്ള സന്തതികൾ ആദ്യം പാകിസ്ഥാനിലോട്ട് അയക്കുന്നത് സ്വന്തം അച്ഛനെ തന്നെയായിരിക്കും.ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ്സുകാരുടെ അവസാന വാക്കായിരുന്ന എകെ യിൽ നിന്ന് കെഎം കാണിച്ച തന്റേടത്തിന്റെ പത്തിലൊന്നെങ്കിലും സാധാരണ കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു എന്നാണ് ഫർസീൻ കുറിച്ചത്.

കുറിപ്പിങ്ങനെ...

ഇവനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് കരുതിയതാണ്.

മിസ്റ്റർ അനിൽ ആന്റണി..ഒന്നുകിൽ താങ്കൾ, ആദ്യം സ്വന്തം വീട്ടിൽ പോയി ഇന്നും കോൺഗ്രസ്സുകാരനായ അച്ഛനോട് ഇതൊന്ന് പറയണം. അല്ലാത്ത പക്ഷം ബഹു. എ.കെ ആന്റണി മകന് മറുപടി നൽകണം. ഇല്ലെങ്കിൽ ഇവനെപോലുള്ള സന്തതികൾ ആദ്യം പാകിസ്ഥാനിലോട്ട് അയക്കുന്നത് സ്വന്തം അച്ഛനെ തന്നെയായിരിക്കും.

ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ്സുകാരുടെ അവസാന വാക്കായിരുന്ന എകെ യിൽ നിന്ന് കെഎം കാണിച്ച തന്റേടത്തിന്റെ പത്തിലൊന്നെങ്കിലും സാധാരണ കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു.-ഫർസിൻ മജീദ് 

രാജ്യദ്രോഹിയായ ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്‍റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ല. കോണ്‍ഗ്രസുകാര്‍ക്ക് ഇവിടെ പ്രത്യേകിച്ച് രാഷ്ട്രീയ ഭാവി കാണുന്നില്ല. അവര്‍ക്ക് നല്ലത് പാകിസ്താനില്‍  പോയി അവിടെ പാര്‍ട്ടി യൂണിറ്റ് ഉണ്ടാക്കി അവിടത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് നല്ലതെന്ന് അനില്‍ ആന്‍റണി പറഞ്ഞു. എകെ ആന്‍റണി പാര്‍ലമെന്‍റ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചയാളാണെന്നും സജീവമായി കോണ്‍ഗ്രസിലുള്ളവരോടാണ് ഇക്കാര്യം പറയുന്നതെന്നും അനില്‍ ആന്‍റണി പറഞ്ഞിരുന്നു. 

ആന്‍റോ ആന്‍റണി തീവ്ര മനോഭാവമുള്ള ചില ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടി രാജ്യദ്രോഹം പറഞ്ഞ വ്യക്തിയാണ്. രാജ്യസ്നേഹിയായ ഒരു വ്യക്തിയും ആന്‍റോ ആന്‍റണിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും ജനസമ്മതനായ നരേന്ദ്ര മോദിയാണ് ഇവിടെ പ്രചാരണത്തിന് ആദ്യമെത്തിയത്. ആര് ഇവിടെ വന്നാലും നരേന്ദ്ര മോദി വന്നതിനൊപ്പം എത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.