പേരാവൂർ തിരുവോണപ്പുറത്ത് വളർത്തു പട്ടിയെ അഞ്ജാത ജീവി അക്രമിച്ചു കൊന്നു

പേരാവൂർ തിരുവോണപ്പുറത്ത് വളർത്തു പട്ടിയെ അഞ്ജാത ജീവി അക്രമിച്ചു കൊന്നുപേരാവൂർ: തിരുവോണപ്പുറം നാട്ടിക്കല്ലിൽ വളർത്തു പട്ടിയെ അഞ്ജാത ജീവി അക്രമിച്ചു കൊന്നു. കുറിയ കുളത്തിൽ സുമേഷിന്റെ വളർത്തു പട്ടിയെയാണ് ശനിയാഴ്ച രാത്രി ഒൻപതോടെ അഞ്ജാത ജീവി കൊന്നത്. കൂട്ടിൽ നിന്നും പുറത്തിറക്കി വിട്ട പട്ടിയെ തൊട്ടടുത്ത പറമ്പിൽ നിന്നാണ് അഞ്ജാത ജീവി അക്രമിച്ചത്.

പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനപാലക സംഘമെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തുന്നുണ്ട്.