സുൽത്താൻ ബത്തേരി ചുള്ളിയോടിൽ ഹരിത കർമ്മസേന ശേഖരിച്ച മാലിന്യത്തിൽ തീപ്പിടിത്തം : ഒരാൾ വെന്തുമരിച്ചു

ബത്തേരി ചുള്ളിയോടിൽ ഹരിത കർമ്മസേന ശേഖരിച്ച മാലിന്യത്തിൽ തീപ്പിടിത്തം : ഒരാൾ വെന്തുമരിച്ചു 

സുൽത്താൻ ബത്തേരി :ചുള്ളിയോട്ടിൽ ഹരിത കർമ്മസേന ശേഖരിച്ചു വെച്ച മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇതിന് സമീപം കിടന്നുറങ്ങുകയായിരുന്ന ചന്തക്കുന്ന് കോളനിയിലെ ഭാസ്ക്കരനാണ് മരിച്ചതെന്നാണ് ലഭ്യമായ വിവരം.

 

 

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. നെന്മേനി ഗ്രാമപഞ്ചായത്ത് ഹരിത കർമസേന ചുള്ളിയോട് ചന്തക്കുന്നിൽ ശേഖരിച്ച അജൈവമാലിന്യങ്ങൾക്കാണ് തീ പിടിച്ചത്.

തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിലേക്കും തീ പടർന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും 2 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീഅണച്ചത്. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.