പട്ടാപ്പകല്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള അരക്കോടി രൂപ കവര്‍ന്നു; സംഭവം കാസര്‍കോട്‌


പട്ടാപ്പകല്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള അരക്കോടി രൂപ കവര്‍ന്നു; സംഭവം കാസര്‍കോട്‌



കാസര്‍കോട് ; എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം പട്ടാപകല്‍ കവര്‍ന്നു.അരക്കോടി രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് പ്രഥാമികവിവരം. മോഷ്ടക്കള്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് പണപ്പെട്ടി കൈക്കലാക്കിയത്.
ഇന്ന് ഉച്ചയ്ക്കാണ് 50 ലക്ഷം രൂപ മോഷ്ടിച്ചത്.നഷ്ടമായത് നഗരത്തിലെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണമായിരുന്നു.വാഹനത്തിന്റെ ഡ്രൈവറും ഉദ്യോഗസ്ഥതരും മാത്രമാണ് ഉണ്ടായിരുന്നത്.അവര്‍ ഒരു എടിഎം നിറയ്ക്കുന്നതിനിടെയായിരുന്നു പണം അടങ്ങിയ ബോക്‌സ് മോഷ്ടാക്കള്‍ കൈക്കലാക്കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.