മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള കട്ടിൽ വിതരണം ചെയ്തു.

മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള കട്ടിൽ വിതരണം ചെയ്തു.


കാക്കയങ്ങാട് : മുഴക്കുന്ന ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി നൽകുന്ന കട്ടിലിന്റെ വിതരണം കാക്കയങ്ങാട് ശ്രീപാർവ്വതി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുഴക്കുന്ന് പഞ്ചായത്ത് പരിധിയിലെ വയോജനങ്ങൾക്കായി 90 കട്ടിലുകൾ ആണ് വിതരണം ചെയ്തത്. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരായ കെ വി ബിന്ദു, എ വനജ, പഞ്ചായത്ത് അംഗങ്ങളായ കെ മോഹനൻ, കെ.വി റഷീദ്, എന്തേലും ഉണ്ടെങ്കിൽ പറയട്ടെ ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, സിബി ജോസഫ്, വി മിനി,എ.സി അനീഷ്, പഞ്ചായത്ത് സെക്രട്ടറി പി.വി ബിജു, ഐ.സി. ഡി സൂപ്പർവൈസർ ലക്ഷ്മി എന്നിവർ പങ്കെടുത്തു