സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി വി രാജേഷിന്


സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി വി രാജേഷിന്കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി വി രാജേഷിന്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ടിവി രാജേഷിന് ചുമതല നൽകാൻ തീരുമാനിച്ചത്. എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ടി വി രാജേഷിന്റെ പേര് നിർദ്ദേശിക്കുകയും ജില്ലാ കമ്മിറ്റി അംഗീകാരം നൽകുകയും ചെയ്യുകയായിരുന്നു.

2011 മുതൽ 2021 വരെ കണ്ണൂർ കല്യാശേരി എംഎൽഎ ആയിരുന്നു. 2007 മുതൽ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രെട്ടറിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ തവണ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജന്‍ കഴിഞ്ഞ പ്രാവശ്യം വടകര ലോക്‌സഭയില്‍ നിന്ന് മത്സരിച്ചപ്പോളായിരുന്നു എം വി ജയരാജന്‍ കണ്ണൂര്‍ സെക്രട്ടറിയായി ചുമതലയേറ്റത്.