സംസ്ഥാനത്ത് ചൂട് കനക്കുന്നു; യെല്ലോ അലേര്‍ട്ട് കണ്ണൂർ ഉൾപ്പെടെ 11 ജില്ലകളില്‍; ഇന്ന് അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് ചൂട് കനക്കുന്നു; യെല്ലോ അലേര്‍ട്ട് 11 ജില്ലകളില്‍; ഇന്ന് അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യതതിരുവനന്തപുരം; ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജാഗ്രതാ നിര്‍ദേശം നല്‍കിയട്ടുണ്ട്.എന്നാല്‍ ചൂട് അധികമായിരിക്കുന്ന സാഹചര്യത്തിലും വേനല്‍മഴയെത്തുമെന്ന പ്രവചനം ആശ്വാസകരമായിരിക്കുന്നു. ഇന്ന് കൊല്ലം , ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.