ഒമാനില്‍ മഴക്കെടുതിയില്‍ മരണം 21 ആയി

ഒമാനില്‍ മഴക്കെടുതിയില്‍ മരണം 21 ആയി
മസ്‌കറ്റ് : ഒമാനില്‍ മഴക്കെടുതിയില്‍ മരണസംഖ്യ 21 ആയി . മഹൂത്തില്‍ കാണാതായ ഒമാന്‍ വനിതയുടെയും സഹമില്‍ കാണാതായ പ്രവാസിയുടെയും മൃതദേഹം ഇന്ന് കണ്ടെത്തി. സഹമില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് പ്രവാസി ബാലികയുടെ മൃതദേഹവും കണ്ടെത്തുകയുണ്ടായി.

നാല് ദിവസത്തോളം നീണ്ട മഴയ്‌ക്ക് ശമനമുണ്ടായി.റോഡുകളിലെ തടസങ്ങള്‍ നീക്കുന്നതിനും വെള്ളക്കെട്ട് നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്

കാറ്റിലും മഴയിലും രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലായി. വാഹനങ്ങള്‍ ഒലിച്ചു പോയി.മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍, സിഗ്നലുകള്‍ തുടങ്ങിയവ നിലം പതിച്ചു.