മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയിൽ ബി എസ് സി കെമിസ്ട്രി (3 ), ബി എസ് സി മാത്തമാറ്റിക്സ് (1 ), ബി എസ് സി ഫിസിക്‌സ് (2 ), മാനേജ്‌മെന്റ് സ്റ്റഡീസ് (2 ), കൊമേഴ്‌സ് (2), ഇഗ്ളീഷ് (1) , മലയാളം (1 ), ഹിന്ദി (1) എന്നീ വിഷയങ്ങളിൽ ഒഴിവുകളുണ്ട്

അതിഥി അദ്ധ്യാപക ഒഴിവ് 
ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയിൽ ബി എസ് സി കെമിസ്ട്രി (3 ), ബി എസ് സി മാത്തമാറ്റിക്സ് (1 ), ബി എസ് സി ഫിസിക്‌സ് (2 ), മാനേജ്‌മെന്റ് സ്റ്റഡീസ് (2 ), കൊമേഴ്‌സ് (2),  ഇഗ്ളീഷ് (1) , മലയാളം (1 ), ഹിന്ദി (1)  എന്നീ വിഷയങ്ങളിൽ ഒഴിവുകളുണ്ട്. ഒഴിവുകളിലേക്ക്‌ അതിഥി അദ്ധ്യാപക കൂടിക്കാഴ്ച 2024 ഏപ്രിൽ 30 ന് ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ കോളേജ് ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, അസ്സൽ സർട്ടിഫിക്കറ്റുകളുടെ പി ഡി എഫ് പകർപ്പുകൾ, എന്നിവ സഹിതം ഹാജരാക്കേണ്ടതാണ്. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്‌ട്രേഷൻ നടത്തിയവർ ആയിരിക്കണം. എൻ ഇ ടി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരെയും പരിഗണക്കുന്നതാണ്. 
കൂടിക്കാഴ്ചയുടെ സമയക്രമം - ഫിസിക്സ് 10 മണി, കെമിസ്ട്രി 11 മണി, മാത്തമാറ്റിക്സ് 11.30, കൊമേഴ്‌സ് 12 മണി, മാനേജ്‌മെന്റ് സ്റ്റഡീസ് 2മണി, ഇഗ്ളീഷ് 2. 30, മലയാളം 3മണി, ഹിന്ദി 3.30.